yathra
കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിറ്റുമലയിൽ നടന്ന ദേശീയോദ്ഗ്രഥന സന്ദേശ യാത്രയുടെ സമാപന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കിഴക്കേക്കല്ലട: കേരളത്തിലെ നവോത്ഥാനത്തെക്കുറിച്ച് സംസാരിക്കാൻ 1964ൽ രൂപീകൃതമായ മാർക്സിസ്റ്റ് പാർട്ടിക്ക് അവകാശമില്ലെന്നും പാർട്ടിയും നവോത്ഥാനവും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ലന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കിഴക്കേക്കല്ലട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന നവോത്ഥാന സന്ദേശയാത്രയുടെ സമാപന സമ്മേളനം ചിറ്റുമലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കിഴക്കേക്കല്ലട ഗ്രാമപഞ്ചായത്തിലെ ചിറ്റുമല, കിഴക്കേക്കല്ലട മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ശിങ്കാരപ്പള്ളിയിൽ നിന്നും, ഉപ്പൂട്ടിൽ നിന്നും ആരംഭിച്ച ദേശീയോദ്ഗ്രഥന സന്ദേശയാത്രകൾ ചിറ്റുമലയിൽ സമാപിച്ചു. സമ്മേളനത്തിൽ ചിറ്റുമല മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്റ്റീഫൻ പുത്തേഴത്ത് അദ്ധ്യക്ഷത വഹിച്ചു. മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു.

കെ.പി.സി.സി ജനറൽ സെക്രട്ടറി വൈ. ഷാജഹാൻ, നിർവാഹക സമിതി അംഗം ശശികുമാരൻ നായർ, ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, കല്ലട രമേശ്, കല്ലട വിജയൻ, ഗോകുലം അനിൽ, നജീബ്, വൈ. സമദ്, മായാദേവി, കോശി, അലക്സ്, പഞ്ചായത്തംഗങ്ങളായ സതീശൻപിള്ള, രതിയമ്മ തുടങ്ങിയവർ സംസാരിച്ചു. കിഴക്കേക്കല്ലട മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കല്ലട സ്വാഗതം പറഞ്ഞു.