ob-minsha

പത്തനപുരം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ കാര്യറ മാവിള വീട്ടിൽ നജീമിന്റെയും മഞ്ജുവിന്റെയും മകൻ മിൻഷാ നജീം (12) മുങ്ങിമരിച്ചു. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ എലിക്കാട്ടൂർ തോണിക്കടവിലായിരുന്നു അപകടം. കൂട്ടുകാരോടൊപ്പം ഇവിടെയെത്തിയ മിൻഷാ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ കുട്ടിയെ കരയ്ക്കെടുത്ത് പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാര്യറ ആർ.ബി.എം.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. സഹോദരൻ: നാൻഷാ.