കരുനാഗപ്പള്ളി: ലോർഡ്സ് പബ്ളിക് സ്കൂളിന്റെ 16-ാം വാർഷികാഘോഷം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നോബിൾ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ പ്രൊഫ. ആർ. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സുഷമ മോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു. കവി അനിൽ പനച്ചൂരാൻ മുഖ്യപ്രഭാഷണം നടത്തി. എ.സി.പി മുഹമ്മദ് ആരിഫ്, പി.ടി.എ പ്രസിഡന്റ് അഡ്വ. അനിൽകുമാർ, കെ. ഹരികുമാർ, ഡോ. എൽ. അരുൺ, ഡോ. വി. രാമചന്ദ്രൻ, ഡോ. എം. ശിവസുതൻ, പ്രൊഫ. പി.കെ. റെജി എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.