ഓച്ചിറ: ഗാന്ധിജിയെ നിന്ദിക്കുന്നതും അധിക്ഷേപിക്കുന്നതും ആർ.എസ്.എസിന് ഫാഷൻ ആണെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. ഗാന്ധിനിന്ദയ്ക്കെതിരെ ഐ.എൻ.ടി.യു.സി കുലശേഖരപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയകാവിൽ നടന്ന പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഛിന്നഭിന്നമാക്കാൻ ശ്രമിക്കുന്ന ആർ.എസ്.എസിന്റെ ശ്രമത്തെ ജനങ്ങൾ തിരിച്ചറിയണമെന്നും ഹിന്ദു വർഗീയവാദികൾ ഗാന്ധിജിയുടെ ചരിത്രം പഠിക്കാൻ തയ്യാറാകണമെന്നും ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് കൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കൈതവനത്തറ ശങ്കരൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. റീജിയണൽ പ്രസിഡന്റ് ചിറ്റുമൂല നാസർ, നീലികുളം സദാനന്ദൻ, കെ.എം. നൗഷാദ്, അശോകൻ കുറുങ്ങപ്പള്ളി, ബിന്ദു വിജയകുമാർ, കെ.എസ്. പുരം സുധീർ, ബിനി അനിൽ, സുനിൽകുമാർ, യൂസുഫ് കുഞ്ഞ്, ശശിധരൻപിള്ള, കെ.എം.കെ. സത്താർ, ചൗധരി, ആദിനാട് മജീദ് തുടങ്ങിയവർ സംസാരിച്ചു.