ob-biju

കരുനാഗപ്പള്ളി: മരംകയറ്റ തൊഴിലാളി തഴവ തെക്കുംമുറി കിഴക്ക് ബിജു ഭവനത്തിൽ ബിജു (44) തെങ്ങ് കയറുന്നതിനിടയിൽ തെങ്ങ് കടപുഴകി വീണ് മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ മുല്ലശ്ശേരി ജംഗ്ഷനിലെ വീട്ടുവളപ്പിലായിരുന്നു സംഭവം. മെഷീൻ ഉപയോഗിച്ച് കയറി മദ്ധ്യഭാഗത്ത് എത്തിയപ്പോൾ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. മെഷീൻ കാലിൽ ചുറ്റിയതിനാൽ ചാടി രക്ഷപ്പെടാനായില്ല. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സൗമ്യ. മക്കൾ: നമിത, നവീൻ.