panchayath
ലൈഫ് ഭവനനിർമ്മാണപദ്ധതിയുടെ ഭാഗമായി വെളിനല്ലൂർ പഞ്ചായത്തിൽ ആരംഭിച്ച സിമന്റ് കട്ട നിർമ്മാണയൂണി​റ്റിന്റെ ഉദ്ഘാടനം മുല്ലക്കര രത്‌നാകരൻ എം.എൽ.എ നിർവ്വഹിക്കുന്നു

ഓയൂർ: ലൈഫ് ഭവന നിർമ്മാണപദ്ധതിയുടെ ഗുണഭോക്താക്കൾക്ക് സൗജന്യ നിരക്കിൽ സിമന്റ് കട്ട നിർമ്മിച്ച് നൽകുന്നതിനുവേണ്ടി വെളിനല്ലൂർ പഞ്ചായത്ത് പെരുപുറത്ത് ആരംഭിച്ച നിർമ്മാണ യൂണി​റ്റിന്റെ ഉദ്ഘാടനം മുല്ലക്കര രത്‌നാകരൻ എം.എൽ.എ നിർവഹിച്ചു. വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരുണാദേവി സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എം.ആർ. ഷെരീഫ് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. സനിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ഗിരിജാകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാം കെ. ഡാനിയേൽ, ബ്ലോക്ക് മെമ്പർ എസ്.എസ്. ശരത്, പഞ്ചായത്തംഗങ്ങളായ എസ്. നൗഷാദ്, എ. നിസാർ, പി.ആർ. സന്തോഷ്,ജെയിംസ് എൻ. ചാക്കോ, അസി. സെക്രട്ടറി ആർ. മണികണ്ഠൻ എന്നിവർ സംസാരിച്ചു.