ob-jayan-37

പത്തനാപുരം: കൊട്ടാരക്കര സദാനന്ദപുരം നിരപ്പുവിള തൊടിയൂർ വീട്ടിൽ ജയൻ (37) കല്ലടയാറ്റിലെ എലിക്കാട്ടൂർ കടവിൽ മുങ്ങിമരിച്ചു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സുഹൃത്തിന്റെ വീട്ടിലെത്തിയ ജയൻ ജയൻ ചുമടുതാങ്ങി ഭാഗത്ത് നിന്ന് എലിക്കാട്ടൂർ ഭാഗത്തേയ്ക്ക് നീന്തുന്നതിനിടെ ആറിന്റെ മദ്ധ്യഭാഗത്ത് മുങ്ങി​പോവുകയായിരുന്നു. കൂഴുകാർ കൂടെയുണ്ടായി​രുന്നെങ്കി​ലും ജയൻ മാത്രമാണ് നീന്താനി​റങ്ങി​യത്. സുഹൃത്തുക്കളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കി​ലും കണ്ടെത്താനായി​ല്ല. പി​ന്നീട് ആവണീശ്വരം, പുനലൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം നടത്തി​യ തി​രച്ചി​ലി​ൽ എലിക്കാട്ടൂർ പാലത്തിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പുനലൂർ പൊലീസ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി​ ആശുപത്രി​യി​ലേയ്ക്ക് മാറ്റി​. ഭാര്യ: അനിത. മക്കൾ: ആർച്ച, ജയലാൽ.