കൊല്ലം: ലോക തണ്ണീർത്തട ദിനാചരണത്തിന്റെ ഭാഗമായി 'തണ്ണീർത്തടങ്ങളെ നാം വിലമതിക്കുന്നോ അതോ നശിപ്പിക്കുന്നോ' എന്ന വിഷയത്തിൽ ശ്രീനാരായണ വനിതാ കോളേജിൽ സംഘടിപ്പിച്ച ഏകദിന സെമിനാർ മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചു. ഡബ്ലിയു.ഡബ്ലിയു.എഫ് ഇന്ത്യ സംസ്ഥാന ഡയറക്ടർ ഡോ. രഞ്ജൻമാത്യു വർഗീസ് മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്. വിനോദ്കുമാർ, ഫിസിക്‌സ് വിഭാഗം മേധാവി ഡോ. നിഷ ജെ. തറയിൽ, പി.ടി.എ സെക്രട്ടറി ഡോ. വി. നിഷ എന്നിവർ സംസാരിച്ചു. ബോട്ടണി വിഭാഗം മേധാവി ഡോ. സി.ബി. നിലീന സ്വാഗതവും ബോട്ടണി വിഭാഗം അദ്ധ്യാപകനും പ്രോഗ്രാം കോ ഓർഡിനേറ്ററുമായ ഡോ. എസ്. ശേഖരൻ നന്ദിയും പറഞ്ഞു. തുടർന്ന് കോളേജിലെ വിദ്യാർത്ഥിനികൾ അഷ്ടമുടി കായലോര പ്രദേശം പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി ശുചീകരിച്ചു.