കുളത്തൂപ്പുഴ: കടമാൻകോട് മിനിവിലാസത്തിൽ വാസുദേവൻപിള്ളയെ (64) ഇന്നലെ രാവിലെ വനാതിർത്തിയിലെ കടമാൻകോട് മുക്കതോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മുക്ക ഏലായിൽ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തുവന്ന ഇദ്ദേഹം തലേദിവസം വൈകിട്ട് കൃഷിസ്ഥലത്ത് നിന്ന് മടങ്ങുന്നത് കണ്ടവരുണ്ട്. നേരം പുലർന്നിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുളത്തൂപ്പുഴ പൊലീസ് ഫോറൻസിക് വിദഗ്ദ്ധരുടെ സഹായത്തോടെ ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഭാര്യ: സുലോചന. മക്കൾ: മിനി, മഞ്ചു, രഞ്ചു.