photo
അഞ്ചൽ ശബരിഗിരി ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശബരിഗിരി ആശുപത്രിക്ക് സമീപം ആരംഭിച്ച തുറന്ന വായനശാലയിലെ പുസ്തകവിതരണത്തിന്റെ ഉദ്ഘാടനം കവി അനീഷ് കെ. അയിലറ ഡോ.ദിവ്യ അരുണിന് നൽകി നിർവഹിക്കുന്നു

അഞ്ചൽ: ശബരിഗിരി ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന തുറന്ന വായനശാല ആരംഭിച്ചു. വായനശാലയുടേയും പുസ്തക വിതരണത്തിന്റെയും ഉദ്ഘാടനം കവി അനീഷ് കെ. അയിലറ നിർവഹിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ എം.പി. സുജാതയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡോ.ദിവ്യ അരുൺ പുസ്തകം ഏറ്റുവാങ്ങി. എ.എൻ. ശ്യാം, മുഹമ്മദ് സാബിർ, സ്വാതികൃഷ്ണ, ഐശ്വര്യ റോണി, ദേവാനന്ദ്, മേഘ തോമസ് എന്നിവർ പ്രസംഗിച്ചു.