mynagappally
ഗാന്ധി നിന്ദയ്ക്കെതിരെ കെ.എസ്.യു മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ മുൻ ജില്ലാ പ്രസിഡന്റ് ആർ.അരുൺരാജ് ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഹിന്ദുമഹാസഭയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ രൂപത്തിന് നേർക്ക് നിറയൊഴിക്കുകയും ഗോഡ്സേയ്ക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയും ചെയ്തതിനെതിരെ കെ.എസ്.യു മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐ.സി.എസ് ജംഗ്ഷനിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. തുടർന്ന് ഗോഡ്സെയെ പ്രതീകാത്മകമായി തൂക്കിലേറ്റുകയും ചെയ്തു. കെ.എസ്.യു മുൻ ജില്ലാ പ്രസിഡന്റ് ആർ. അരുൺരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷമീർ ഇസ്മയിൽ അദ്ധ്യക്ഷത വഹിച്ചു. സൽമാൻ താന്നിമൂട്, കണ്ണൻ, ഗോപു, മഠത്തിൽ അനസ്ഖാൻ, സുഫിയാൻ, ടി.എം വൈദ്യൻ, ആസിഫ്‌ മുഹമ്മദ്, ഷാക്കിർ തുടങ്ങിയവർ പ്രസംഗിച്ചു.