sasthamcotta
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കുന്നത്തൂർ ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി.എസ് പ്രിയദർശൻ ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ: നാശോന്മുഖമാകുന്ന ശാസ്താംകോട്ട ശുദ്ധജല തടാകം ശാസ്ത്രീയമായി സംരക്ഷിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയഷൻ കുന്നത്തൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ശാസ്താംകോട്ടയിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി.എസ്. പ്രിയദർശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി. ഡമാസ്‌ക്യൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. മനോജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൈകിട്ട് ടൗണിൽ ജനാധിപത്യ സമൂഹവും ദുർബല വിഭാങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാർ പി. സജിനാഥ് ഉദ്ഘാടനം ചെയ്തു. ടി.ആർ. ശങ്കരപ്പിള്ള അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി സി. ഡമാസ്‌ക്യൻ (പ്രസിഡന്റ്), ഡോ. സ്വപ്ന, ഡോ. നിശാന്ത് (വൈസ് പ്രസിഡന്റുമാർ), എം.ആർ. മനുകുമാർ (സെക്രട്ടറി), ഉഷ കുമാരി, ജയചന്ദ്രൻ (ജോയിന്റ് സെക്രട്ടറി), കെ.പ്രസാദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.