police
കേരള സ്റ്റേറ്റ് പൊലീസ് പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷന്റെ 7-ാമത് കൊല്ലം താലൂക്ക് വാർഷിക സമ്മേളനം മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു. ഡി. രാജഗോപാൽ, കെ.എൻ. ജനരാജൻ, രവികുമാർ, അബ്ദുൽ സലാം, മുഹമ്മദ് ബഷീർ തുടങ്ങിയവർ സമീപം

കൊല്ലം: കേരള സ്റ്റേറ്റ് പൊലീസ് പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷന്റെ 7-ാമത് കൊല്ലം താലൂക്ക് വാർഷിക സമ്മേളനം കൊല്ലം പൊലീസ് ക്ളബിൽ മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡി. രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. കെ.എൻ. ജനരാജൻ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ എൻ. മോഹനൻ, റിട്ട. എസ്.പിമാരായ കെ.എൻ. രവികുമാർ, മുഹമ്മദ് ബഷീർ, അബ്ദുൽ സലാം, ജില്ലാ ഭാരവാഹികളായ ടി. രഘുനാഥൻനായർ, എം. ജമാലുദ്ദീൻ, കെ. ബാലാജി, സൈനബാബീവി, എൻ. സുന്ദരേശൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ഡി. രാജഗോപാൽ (പ്രസിഡന്റ്), ടി. നെൽസൺകുട്ടി (സെക്രട്ടറി), എൻ. സുന്ദരേശൻപിള്ള (ട്രഷറർ), രവീന്ദ്രപ്രസാദ് (വൈസ് പ്രസിഡന്റ്), ബാബുരാജൻപിള്ള, വിക്രമൻ (ജോ. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.