കരുനാഗപ്പള്ളി: എൻ.എസ്.എസ് കരുനാഗപ്പള്ളി താലൂക്ക് യൂണിയന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഹ്യൂമൻ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ താലൂക്കിൽ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് തുടക്കമായി. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.എൻ.വി.അയ്യപ്പൻപിള്ള ഉദ്ഘാടനം ചെയ്തു. ആർ.ബി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നോഡൽ ഓഫീസർ ഡോ. ബി. പത്മകുമാർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. വി.ആർ. സുനിൽ, അരുൺ ജി. നായർ എന്നിവർ പ്രസംഗിച്ചു. പദ്ധതിയുടെ നടത്തിപ്പിനായി 300 മോട്ടിവേറ്റേഴ്സിനേയും 1500 സ്ത്രീ പുരുഷ വാളണ്ടിയേഴ്സിനേയും തിരഞ്ഞെടുത്തു.