കൊട്ടാരക്കര: കമ്പംകോട് വയണമൂല കിഴക്കേതിൽ ഗംഗാധരൻപിള്ള (64) കാറിടിച്ച് മരിച്ചു. തിങ്കളാഴ്ച 7 മണിയോടെ വാളകം കമ്പംകോട് ജംഗ്ഷന് സമീപമായിരുന്നു അപകടം. ആയൂർ ഭാഗത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന ഇന്നോവ കാർ റോഡ് മുറിച്ച് കടക്കുകയായിരുന്ന ഗംഗാധരൻപിള്ളയെ ഇടിച്ച് വീഴ്ത്തിയ ശേഷം നിറുത്താതെ പോവുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി എട്ടരയോടെ ഗംഗാധരൻപിള്ള മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: രത്നമ്മ. മക്കൾ: പ്രമോദ്, പ്രകാശ്. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. കൊട്ടാരക്കര പൊലീസ് കേസെടുത്തു.