തൊടിയൂർ: കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് സെക്രട്ടറി തൊടിയൂർ വേങ്ങറ ദേവതാ ബാലസരസിൽ ബി. ഭീതിഹരൻപിള്ള (58) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. തൊടിയൂർ ഗ്രാമപഞ്ചായത്തംഗം, യൂത്ത് കോൺഗ്രസ് തൊടിയൂർ മണ്ഡലം പ്രസിഡന്റ്, ഗ്രാമപഞ്ചായത്തംഗം, സർവീസ് സഹ. ബാങ്ക് ഭരണസമിതി അംഗം, മാലുമേൽ ഭഗവതി ക്ഷേത്ര ഭരണസമിതി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. തൊടിയൂർ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘം പ്രസിഡന്റായിരുന്നു. ഭാര്യ: ഗീത ഭീതിഹരൻപിള്ള (തൊടിയൂർ ഗ്രാമപഞ്ചായത്തംഗം). മക്കൾ: അശ്വിൻ, അനന്തു.