venu
മികച്ച ഡോക്ടർക്കുള്ള ദേശീയ അവാർഡ് നേടിയ ഡോ. കെ.. വേണുഗോപാലിനെ പൊന്മന കടുവിനാൽ കറുകയിൽ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ഗോപാലകൃഷ്ണൻ പൊന്നാട അണിയിച്ച് ആദരിക്കുന്നു

കൊല്ലം: മികച്ച ഡോക്ടർക്കുള്ള ദേശീയ അവാർഡ് നേടിയ പൊന്മന കടുവിനാൽ കറുകയിൽ ക്ഷേത്ര കുടുംബാംഗം ഡോ. കെ. വേണുഗോപാലിനെ ഭക്തജനങ്ങളുടെ നേതൃത്വത്തിൽ ആദരിച്ചു.

മകര അവിട്ട മഹോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ഗോപാലകൃഷ്ണൻ ഡോ.വേണുഗോപാലിനെ പൊന്നാട അണിയിച്ചു. ഭാരവാഹികളായ രഘു പത്മാലയം, ഹരികൃഷ്ണൻ, സുഭാഷ് ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു

സംസ്ഥാന സർക്കാരിനെ മികച്ച ഡോക്ടർക്കുള്ള അവാർഡ് ഉൾപ്പെടെ നിരവധി ദേശീയ,​ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ ഡോ. വേണുഗോപാൽ എസ്.എൻ.ഡി.പി യോഗം മൺറോത്തുരുത്ത് ശാഖാ മുൻ പ്രസിഡന്റ് പരേതനായ പി. കുഞ്ഞുപിള്ളയുടെ മകനും ആലപ്പുഴ ജനറൽ ആശുപത്രിയിൽ ശ്വാസകോശ വിഭാഗം മേധാവിയും ആണ്. ആലപ്പുഴ മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം അഡി.പ്രൊഫസർ ഡോ.പി.ആർ. ശ്രീലതയാണ് ഭാര്യ.