തഴവ: സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന പൈതൃക ഗ്രാമം പദ്ധതിയുടെ ഭാഗമായി തഴവ ഗ്രാമപഞ്ചായത്തിൽ കൈതോലകളിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു പാഞ്ചജന്യം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സലിം അമ്പീത്തറ അദ്ധ്യക്ഷത വഹിച്ചു. സാംസ്‌കാരിക വകുപ്പ് സർഗാലയ മാർക്കറ്റിംഗ് മാനേജർ കെ. ചന്ദ്രൻ, പ്രോഗ്രാം ഓഫീസർ പ്രദീപ്, കോഴിക്കോട് മുൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡി. എബ്രഹാം, ആർ. സുജ, മുഖ്യ പരിശീലക രേഷ്മ എന്നിവർ സംസാരിച്ചു.