sasthamcotta
നമ്മുടെ കായൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ തണ്ണീർത്തട ദിന സന്ദേശ യാത്ര ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.പി.കെ ഗോപൻ ഉദഘാടനം ചെയ്യുന്നു

കുന്നത്തൂർ: ലോക തണ്ണീർത്തട ദിനത്തോടനുബന്ധിച്ച് ശാസ്താംകോട്ട നമ്മുടെ കായൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ തണ്ണീർത്തട ദിന സന്ദേശ യാത്ര നടത്തി. ശാസ്താംകോട്ട ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി കായൽ ചുറ്റി അമ്പലക്കടവിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ ഉദഘാടനം ചെയ്തു. വാർഡ് അംഗം എസ്. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. മിനി ചന്ദ്രൻ, കാർത്തിക്, അഭിജിത്, സിനു, കപിൽ എന്നിവർ പ്രസംഗിച്ചു.