കരുനാഗപ്പള്ളി: ഫർണിച്ചർ, ക്രോക്കറി, മൊബൈൽഫോൺ, ഫിറ്റ്‌നസ് ഉപകരണങ്ങൾ, സ്റ്റീൽ പാത്രങ്ങൾ എന്നിവയെല്ലാമുള്ള രശ്മി ഹാപ്പി ഹോം എന്ന ഹോം അപ്ലയൻസസ് ഷോപ്പിന്റെ രണ്ടാമത് ശാഖ ഹരിപ്പാട്ട് 10ന് പ്രവർത്തനം ആരംഭിക്കും.
ഹരിപ്പാട് മാധവ ജംഗ്ഷനിൽ 10ന് രാവിലെ 9.45ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിക്കും. കാർത്തികപ്പള്ളി താലൂക്കിലെ സ്‌കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 14 നിർദ്ധന വിദ്യാർത്ഥികളുടെ പൂർണ വിദ്യാഭ്യാസ ചെലവ് വഹിക്കുന്ന രശ്മി വിദ്യാജ്യോതിയുടെ സമ്മതപത്ര വിതരണവും വൃദ്ധസദനമായ ആയാപറമ്പ് ഗാന്ധിഭവൻ സ്‌നേഹവീട്ടിലേക്ക് സ്‌നേഹസമ്മാനമായി നൽകുന്ന രശ്മി സ്‌നേഹജ്യോതിയുടെ വിതരണവും ഉദ്ഘാടനദിവസം നടക്കും.
കരുനാഗപ്പള്ളിയുടെ മനസ് പിടിച്ചെടുത്ത പാരമ്പര്യമാണ് രശ്മി ഹാപ്പി ഹോമിന്റേതെന്ന് ഡയറക്ടർ രവീന്ദ്രൻ രശ്മി പറഞ്ഞു. കുറഞ്ഞ വിലയും പലിശരഹിത തവണ വ്യവസ്ഥകളുമായാണ് രശ്മി ഹാപ്പി ഹോം ഹരിപ്പാട്ട് എത്തുന്നത്. ആദായവിൽപ്പനയും വിൽപ്പനാനന്തര സേവനത്തിലെ കൃത്യതയും രശ്മിയെ മികവിന്റെ കേന്ദ്രമാക്കുന്നു.
ഉദ്ഘാടനം പ്രമാണിച്ച് 10,11 തീയതികളിൽ ഷോറൂം സന്ദർശിക്കുന്നവരിൽ നിന്ന് ഓരോ മണിക്കൂറിലും വിജയിയെ കണ്ടെത്തി 32 എൽ.ഇ.ഡി ടിവി സമ്മാനമായി നൽകും. ആദ്യ പർച്ചേയ്‌സ് മുതൽ അമ്പരിപ്പിക്കുന്ന സമ്മാനങ്ങളും അതിശയിപ്പിക്കുന്ന വിലക്കുറവും കണ്ണഞ്ചിപ്പിക്കുന്ന സെലക്‌ഷനുമായാണ് രശ്മി ഹാപ്പി ഹോം ഹരിപ്പാട്ടെത്തുന്നത്. ഉദ്ഘാടന ചടങ്ങിൽ എല്ലാവരും പങ്കെടുക്കണമെന്ന് ഡയറക്ടർ രവീന്ദ്രൻ രശ്മി അഭ്യർത്ഥിച്ചു.