ob-antony-57

കുണ്ടറ: എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജില്ലാ കമ്മിറ്റിയംഗവും കുണ്ടറ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ പേരയം രാജ്‌സദനത്തിൽ വി. ആന്റണി (57) നിര്യാതനായി. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി, കുണ്ടറ പൗരസമിതി, എൽ.ഐ.സി ഏജന്റ്സ് ഫെഡറേഷൻ തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ചിരുന്നു. 2011 ലെയും 2016 ലെയും നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്.യു.സി.ഐ സ്ഥാനാർത്ഥിയായി കുണ്ടറ മണ്ഡലത്തിൽ നിന്ന് മത്സരിച്ചു. ഭാര്യ: മേരി പ്രസന്ന (കെ.എസ്.എഫ്.ഇ, കുണ്ടറ). മക്കൾ: അമൽ, അജയ്. സംസ്കാരം നടത്തി.