കൊല്ലം: ബൈപാസ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുരീപ്പുഴ കീക്കോലിൽ വടക്കതിൽ കുഞ്ഞുകൃഷ്ണപിള്ള (90, വഞ്ചിപ്പുഴ സ്വാമി) മരിച്ചു. പത്ത് ദിവസം മുൻപ് കൊല്ലം ബൈപാസിൽ കുരീപ്പുഴയ്ക്ക് സമീപമായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിവാഹിതനാണ്.