koda
കോടയുമായി പിടിയിലായ രാജേശ്വരനും ദിലീപനും

കൊല്ലം: കരുനാഗപ്പള്ളി റേഞ്ച് എക്‌സൈസ് സംഘം നടത്തിയ റെയ്ഡിൽ 250 ലിറ്റർ കോടയുമായി ആലപ്പാട് പണ്ടാരത്തുരുത്ത് പുത്തൻപുരയിൽ ദിലീപൻ (54), ഇടയിലവീട്ടിൽ രാജേശ്വരൻ (47) എന്നിവർ അറസ്റ്റിലായി.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.സഹായികളെ പിടികൂടാൻ അന്വേഷണം തുടങ്ങി.

ശ്രീ മൂക്കുംപുഴ ദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വിൽക്കാൻ ചാരായം നിർമ്മിക്കാനായി കോട ദിലീപന്റെ വീട്ടിൽ എത്തിച്ചതായി രഹസ്യ വിവരം ലഭിച്ചിരുന്നു. എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എ. ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിന്റെ വീട്ടിൽ നിന്ന് കോട കണ്ടെടുത്തത്. ഷാഡോ എക്‌സൈസ് ഉദ്യോഗസ്ഥരായ അരുൺ ആന്റണി, വിജു, ശ്യാം കുമാർ, ഷിഹാസ് എന്നിവരും റെയ്ഡ് നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നു.