1483
നാളെ ഉദ്ഘാടനം ചെയ്യുന്ന വയനകം സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ആസ്ഥാന മന്ദിരം

ഓച്ചിറ: വയനകം സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നാളെ വൈകിട്ട് 4ന് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും. ആർ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ് ലൈബ്രറി ഉദ്ഘാടനവും ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അയ്യാണിക്കൽ മജീദ് കാഷ് കൗണ്ടർ ഉദ്ഘാടനവും നിർവഹിക്കും. മുൻ ജില്ലാ സഹകരണ ബാങ്ക് പ്രസി‌ഡന്റ് കെ.സി. രാജൻ ബാങ്ക് കോൺഫറസ് ഹാളിന്റെയും പി.ആർ. വസന്തൻ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നിർവഹിക്കും.

ജില്ലാ പഞ്ചായത്ത് മെമ്പർ അനിൽ എസ്. കല്ലേലിഭാഗം മുൻ ബാങ്ക് പ്രസിഡന്റ് ആർ. സോമൻപിള്ളയേയും മുൻ സെക്രട്ടറി എച്ച്. മല്ലികയേയും ആദരിക്കും. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ. കൃഷ്ണകുമാർ സൗജന്യ വൈഫൈ ഉദ്ഘാടനവും ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ജെ. ഇമ്മാനുവൽ ഡേവിഡ് ലോക്കർ ഉദ്ഘാടനവും നിർവഹിക്കും. ജില്ലാ സഹകരണസംഘം ജോയിന്റ് ഡയറക്ടർ ഡി. പ്രസന്നകുമാരി ചികിത്സാ സഹായം വിതരണം ചെയ്യും. കരുനാഗപ്പളളി സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ എസ്. സന്തോഷ്‌കുമാർ സർക്കാർ സ്കൂളുകൾക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്യും.

കരുനാഗപ്പള്ളി സഹകരണസംഘം അസി. ‌ഡയറക്ടർ എം. അബ്ദുൾ ഹലിം ആദ്യ നിക്ഷേപം സ്വീകരിക്കും. അൻസാർ എ. മലബാർ, ലത്തീഫാബീവി എസ്. മഹിളാമണി, വി. സിന്ധു, ജെ. ജോളി, വി.എൻ. ബാലകൃഷ്ണൻ, ഇലമ്പടത്ത് രാധാകൃഷ്ണൻ, മാളു സതീഷ്, ഗീതാകുമാരി, ആർ. രാജേഷ്, കെ.ബി. ഹരിലാൽ, എൻ. അനിൽകുമാർ, കെ. നൗഷാദ്, അനിൽ വാഴപ്പള്ളിൽ, എം.എസ്. ഷൗക്കത്ത്, ഹസൻകുഞ്ഞ്, തൊടിയൂർ രാമചന്ദ്രൻ, എം.എ. ആസാദ്, കെ. രാജശേഖരൻ, അമ്പാട്ട് അശോകൻ, റഷീദ്കുട്ടി തുടങ്ങിയവർ പ്രസംഗിക്കും. ബാങ്ക് പ്രസിഡന്റ് പ്രൊഫ. എ. ഗോപിനാഥപിള്ള സ്വാഗതവും സെക്രട്ടറി അനിതാ ജയപ്രസാദ് നന്ദിയും പറയും.