st-george
റോഡ് സുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി അഞ്ചൽ സെന്റ് ജോർജ്ജ് സെൻട്രൽ സ്കൂളിൽ നടന്ന ട്രാഫിക് നിയമ ബോധവത്കരണ ക്ലാസിന്റെ ഉദ്ഘാടനം അഞ്ചൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ടി. സതികുമാർ നിർവഹിക്കുന്നു. പ്രിൻസിപ്പൽ ലീനാ അലക്സ്, അനിൽ കുമാർ തുടങ്ങിയവർ സമീപം

അഞ്ചൽ: അഞ്ചൽ സെന്റ് ജോർജ്ജ് സെൻട്രൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി ട്രാഫിക് നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. അഞ്ചൽ പൊലീസ് സബ് ഇൻസ്‌പെക്ടർ ടി. സതികുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ലീന അലക്സ്, രാജു കുറ്റിക്കാട്, അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ട്രാഫിക് നിയമങ്ങൾ ലംഘിച്ച് വാഹനം ഓടിച്ചവരെ തടഞ്ഞുനിർത്തിയ കുട്ടികൾ ലഘുലേഖകൾ വിതരണം ചെയ്തു.