7-feb
എഴുകോൺ മൂകാംബിക ദേവീക്ഷേത്രത്തിലെ ഉതൃട്ടാതി മഹോത്സവത്തിന്റെ കൊടിയേറ്റ് ക്ഷേത്രം മേൽശാന്തി ആദിഷ് തിരുമേനിയുടെ കാർമ്മികത്വത്തിൽ ക്ഷേത്രം തന്ത്രി ഗണേശൻ തന്ത്രികൾ നിർവഹിക്കുന്നു

എഴുകോൺ: മൂകാംബിക ദേവീക്ഷേത്രത്തിലെ ഉത്തൃട്ടാതി മഹോത്സവവും പ്രതിഷ്ഠാ വാർഷികത്തോട് അനുബന്ധിച്ചുള്ള അഷ്ഠബന്ധകലശവും പൊങ്കാലയും നാളെ നടക്കും. രാവിലെ 6 ന് ഉഷഃപൂജ, 7ന് പറയിടിൽ, 8.50ന് പൊങ്കാല, 10ന് പഞ്ചഗവ്യ നവക കലശം, ഉച്ചയ്ക്ക് 12ന് ഉച്ചപൂജ, വൈകിട്ട് 4ന് എഴുന്നള്ളത്ത്, രാത്രി 8ന് കൊടിയിറക്ക്.