ഓയൂർ: ഓയൂർ ജംഗ്ഷനിലെ ഓടയിൽ ബേക്കറിയിൽ നിന്നും മറ്റ് കടകളിൽ നിന്നും ഒഴുകി എത്തുന്ന മലിനജലം കെട്ടിക്കിടന്ന് അസഹ്യമായ ദുർഗന്ധം വമിച്ചത് ജനങ്ങളെ വലച്ചു. റോഡിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഇന്നലെ വൈകിട്ട് ഓയൂർ കിഴക്കേ ജംഗ്ഷനിലെ ഓടകൾ വൃത്തിയാക്കുന്നതിന്റെ ഭാഗമായി കോൺക്രീറ്റ് സ്ലാബുകൾ മാറ്റി യതോടെയാണ് ദുർഗന്ധമുണ്ടായത്.
നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വെളിനല്ലൂർ സി.എച്ച്.സിയിൽ നിന്നും ഹെൽത്ത് സൂപ്പർവൈസറുടെ നേതൃത്വത്തിൽ ജീവനക്കാരെത്തി പരിശോധന നടത്തി. കടയുടമകൾക്ക് നോട്ടീസ് നൽകുമെന്ന് ഇവർ അറിയിച്ചു.
ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലുമുള്ള മുഴുവൻ ഓടകളുടേയും മുകളിൽ സ്ഥാപിച്ചിട്ടുള്ള സ്ലാബുകൾ ഇളക്കി മാറ്റി ഉൾവശം വൃത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.