ഓയൂർ: കടയ്ക്കോട് കെ. എൻ. സത്യപാലൻ മെമ്മോറിയൽ ശ്രീനാരായണ സെൻട്രൽ സ്കൂളിൽ നടന്ന പാദപൂജ ചടങ്ങിന്റെ ഉദ്ഘാടനം എഴുത്തുകാരനും കൊല്ലം എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പലുമായിരുന്ന ഡോ.എൻ. വിശ്വരാജൻ നിർവഹിച്ചു.സ്കൂൾ മാനേജർ സതീഷ് സത്യപാലൻ, ഡോ. ദിവ്യ സതീഷ്, പ്രിൻസിപ്പൽ പി. ജയാറാണി, പി.ടി.എ പ്രസിഡന്റ് അനിൽ കുമാർ എന്നിവർ സംസാരിച്ചു. സ്കൂൾ വിദ്യാർത്ഥികൾ തങ്ങളുടെ മുത്തച്ഛൻ, മുത്തശ്ശി, മാതാവ്, പിതാവ് എന്നിവരുടെ പാദപൂജകർമ്മം ചെയ്യുന്ന ചടങ്ങ് കഴിഞ്ഞ അഞ്ച് വർഷമായി സ്കൂളിൽ നടക്കുന്നുണ്ട്.