ob-midilaj-20

കുന്നത്തൂർ: ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. ശാസ്താംകോട്ട കെ.എസ്.എം ദേവസ്വം ബോർഡ് കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥി മൈനാഗപ്പള്ളി വേങ്ങ ഐ.സി.എസ് ജംഗ്ഷനിൽ ദാറുസലാം (പണപ്പുറത്ത്) വീട്ടിൽ അലിയാരുകുഞ്ഞ്, സുമയ്യ ദമ്പതികളുടെ മകൻ മിദ്ലാജ് മുഹമ്മദ് (20) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 6.30ഓടെ കോയമ്പത്തൂർ കോടന്നൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം. നാട്ടിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 12 ഓടെ മരണം സംഭവിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ രാത്രിയോടെ വീട്ടിലെത്തിച്ച മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഐ.സി.എസ് ജമാഅത്തിൽ കബറടക്കി.അൻസാരി ഏക സഹോദരനാണ്.