photo
ആരോഗ്യ ജാഗ്രതാ യജ്ഞത്തിന്റെ കലണ്ടർ ഡോ. ജാസ്മിൻ കൊല്ലം ആർ.സി.എച്ച് ഓഫീസർ ഡോ. കൃഷ്ണവേണിക്ക് കൈമാറുന്നു.

കരുനാഗപ്പള്ളി: തഴവ ഗ്രാമപഞ്ചായത്തിൽ സമഗ്ര ആരോഗ്യ ജാഗ്രതാ യജ്ഞത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്തും തഴവ പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ജനുവരി മുതൽ ഡിസംബർ വരെയാണ് പദ്ധതി കാലാവധി. മൈനാഗപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രവൃത്തി പദ്ധതി കലണ്ടർ മെഡിക്കൽ ഓഫീസർ ഡോ. ജാസ്മിൻ ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. കൃഷ്ണവേണിക്ക് കൈമാറി. ചഡോ. വീണരാജ് അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ ബൈജു, അകുൺ, ജിതിൻ, ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് വാര്യത്ത്, വൈ. മിനിമോൾ, മിനി എന്നിവർ സംസാരിച്ചു.