rolar
ജില്ലാ റോളർ സ്‌കേറ്റിംഗ്ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടം കരസ്ഥമാക്കിയ കൊല്ലം റോളർ സ്‌കേറ്റിംഗ് ക്ലബ് ടീം പരിശീലകൻ പി.ആർ. ബാലഗോപാലിനൊപ്പം

കൊല്ലം: കൊല്ലത്ത് നടന്ന സബ് ജൂനിയർ, ജൂനിയർ, സീനിയർ ജില്ലാ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ കൊല്ലം റോളർ സ്‌കേറ്റിംഗ് ക്ലബിന് മികച്ച നേട്ടം. ക്വാഡ് സ്പീഡ് സ്‌കേറ്റിംഗ്, സബ് ജൂനിയർ, ജൂനിയർ റോളർ ഹോക്കി എന്നിവയിലാണ് ക്ലബ് അംഗങ്ങൾ വിജയം നേടിയത്. രോഹിത് ശിവകുമാർ, പൃഥ്വി പ്രമോദ്, അനഘ ജനേഷ് , ശ്രേയ ബാലഗോപാൽ, ലക്ഷ്മി എസ്. ദത്ത്, അബ്ദുള്ള നവാസ്, എസ്. ഗൗതം കൃഷ്ണ, ഡി. കാർത്തിക്, ഏഞ്ചലിന സുനിൽ, അലൻ, സി. ചന്ദ്രു എന്നിവർ സ്പീഡ് സ്‌കേറ്റിംഗിൽ (റോഡ്, റിംഗ് റെയ്‌സ്) സ്വർണം, വെള്ളി, വെങ്കല മെഡലുകൾ നേടി. സബ് ജൂനിയർ, ജൂനിയർ റോളർ ഹോക്കിയിൽ ജോയൽ ജോണി, ആഞ്ചലോ സുനിൽ, ജഹാൻസെൽ, അരുണവ് കൃഷ്ണ, വിശ്വജിത്, അക്ഷയ് വിനോദ്, അശ്വിൻചന്ദ്ര, അക്ഷയ് എസ്. പിള്ള, നവനീത് സിനി ജോർജ്, രവീൺ, ശിവദത്ത്, പ്രണവ് എസ്. ബാബു, ഭരത് എം. രഞ്ജു, ദീപക് എന്നിവർ സ്വർണ്ണം കരസ്ഥമാക്കി. സ്പീഡ് സ്‌കേറ്റിംഗ്, സംസ്ഥാന റോളർ ഹോക്കി അമ്പയർ പി.ആർ. ബാലഗോപാലായിരുന്നു ക്ലബിന്റെ മുഖ്യ പരിശീലകൻ.