kollam
കഴിഞ്ഞ ദിവസം കത്തിനശിച്ച പെരുമ്പുഴ പാലോട്ടുവീട്ടിൽ കെ. ബാഹുലേയന്റെ വീട്

കുണ്ടറ: പെരുമ്പുഴ പാലോട്ടുവീട്ടിൽ കെ. ബാഹുലേയന്റെ വീട് കഴിഞ്ഞ ദിവസം രാത്രി കത്തിനശിച്ചു. പൂജാമുറിയും കിടപ്പുമുറിയുമാണ് കത്തിയത്. മറ്രൊരു മുറിയിൽ ഉറങ്ങുകയായിരുന്ന വീട്ടിലുണ്ടായിരുന്നവർ ചൂടും പുകയും ഉയരുന്നതറിഞ്ഞ് ബഹളം വച്ചതോടെ പരിസരവാസികളെത്തി തീയണയ്ക്കുകയായിരുന്നു. ചിറയിൽവീട്ടിൽ സാജുവാണ് ഇവിടെ വാടകയ്ക്ക് താമസിക്കുന്നത്. വൈദ്യുതി ഉപകരണങ്ങളും ഫർണിച്ചറുകളും രേഖകളും കത്തിച്ചാമ്പലായി.