കിഴക്കേക്കല്ലട:കിഴക്കേക്കല്ലടയിലെ മുട്ടം കോടവിള മങ്കാരത്ത് വടക്ക് കാട്ടുംപുറം ഭാഗത്ത് തീപിടിത്തം. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. വഴിയരികിലെ കാടിന് ആരോ തീയിട്ടത് സമീപമുള്ള കുന്നിൻ ചരിവിലെ കാടുകളിലൂടെ പടർന്നു കയറി സമീപമുള്ള പുരയിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.ഒ രേക്കറോളം ഭാഗത്ത് വൃക്ഷലതാദികൾ കത്തിക്കരിഞ്ഞു. കിഴക്കേക്കല്ലട പൊലീസും, കുണ്ടറ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളും എത്തിച്ചേർന്നെങ്കിലും തീ പടർന്നു പിടിച്ച മേഖലയിലേക്ക് റോഡിന്റെ വീതിക്കുറവുമൂലം ഫയർ എൻജിനുകൾക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ല.
നാട്ടുകാരും ഫയർഫോഴ്‌സും സമീപമുള്ള കിണറുകളിൽ നിന്നും ഹോസ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്. തീ ആൾപ്പാർപ്പുള്ള മേഖലകളിലേക്ക് വ്യാപിക്കാതെ തടഞ്ഞതുമൂലം അപകടം ഒഴിവായി.