കരുനാഗപ്പള്ളി: ആലപ്പാട് ഗ്രാമപഞ്ചായത്തിലെ കരിമണൽ ഖനനത്തിനെതിരെ സേവ് ആലപ്പാട് നടത്തുന്ന സമരം ശക്തമാക്കി. ജനങ്ങളെ അണിനിരത്തിെക്കൊണ്ടുള്ള സമരമാണ് ഇന്നലെ മുതൽ ആരംഭിച്ചത്. സമരം തുടങ്ങി 100 ദിവസം പിന്നിടുമ്പോഴും അധികൃതർ ഇതിനെ നിസാരവത്കരിക്കുന്നതായാണ് സമരസമിതിയുടെ ആരോപണം. ഇതിനെത്തുടർന്ന് ഇന്നലെ ആലപ്പട്ട് ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിലും ജനകീയ പങ്കാളിത്വത്തോടെ നിരാഹാര സമരം നടത്തി. സ്ത്രീകളും കുട്ടികളും സമരത്തിൽ കണ്ണികളായി. പറയകടവ് തുറയിലെ സമരം സതീഷ് കുമാർ ഇടമണ്ണേലും സുനാമി സ്മൃതി മണ്ഡപത്തിലെ സമരം കവി അനിൽ പനച്ചൂരാനും ഉദ്ഘാടനം ചെയ്തു. കാർത്തിക് ശശി, സുനിൽ നമ്പ്യാർ, ചന്ദ്രദാസ്, കെ.സി. ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.