photo

കുണ്ടറ: ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കലോത്സവവും കുടുംബസംഗമവും 'പൂമൊട്ടുകൾ 2019' പഞ്ചായത്ത് പ്രസിഡന്റ് സുജാതമോഹൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജലജഗോപൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം അനിൽകുമാർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജെ. ജയശ്രീ, പഞ്ചായത്ത് സെക്രട്ടറി സ്റ്റീഫൻ മോത്തിസ് എന്നിവർ സംസാരിച്ചു.