ഓച്ചിറ: സി.പി.എമ്മും ബി.ജെ.പിയും കേരളത്തിൽ വർഗീയത വളർത്താൻ മത്സരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് പറഞ്ഞു. യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് ഷിബു എസ്. തൊടിയൂർ നയിക്കുന്ന പദയാത്രയുടെ ഒന്നാം ദിവസത്തെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതര ജനാധിപത്യ രാജ്യത്ത് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇങ്ങനെ അധപ്പതിക്കുന്നത് ആപത്കരമായ സാമൂഹിക വ്യവസ്ഥയിലേക്ക് ജനതയെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് ആലപ്പാട് മണ്ഡലം പ്രസിഡന്റ് എസ്. സുമേഷ് അദ്ധ്യക്ഷത വഹിച്ചു