കൊല്ലം: കൊട്ടിയത്ത് നിന്ന് വഴിയിൽ കിടന്ന് കിട്ടിയ പണം അവകാശിക്ക് തിരികെ നൽകി തൊഴിലുറപ്പ് തൊളിലാളികൾ നാടിന് മാതൃകയായി. കോൺട്രാക്ടർ ബിനു ചന്ദ്രൻ കെട്ടിട നിർമ്മാണത്തിനായി കൊണ്ടു പോകുകയായിരുന്ന 50,000 രൂപയുടെ പൊതിക്കെട്ടാണ് കൊട്ടിയം ഭാഗത്ത് വച്ച് നഷ്ടമായത്. പണം നഷ്ടപെട്ട ബിനു ചന്ദ്രൻ അപ്പോൾ തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. കൊട്ടിയം ആറാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ട പൊതിക്കെട്ട് പരിശോധിച്ചപ്പോൾ അതിൽ പണമാണെന്ന് കണ്ട് വാർഡ് മെമ്പർ ഉമേഷിനെ അറിയിക്കുകയും തുടർന്ന് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ പറഞ്ഞിരുന്ന അടയാളങ്ങളും തൊഴിലുറപ്പുകാർ എത്തിച്ച പണപ്പൊതി പരിശോധിച്ചതിൽ നിന്നും പണം ബിനു ചന്ദ്രന്റേതാണെന്നന്ന് മനസിലാക്കിയ എസ്.ഐ തൃദീപ് ചന്ദ്രൻ ഇരുകൂട്ടരെയും സ്റ്റേഷനിൽ വരുത്തി പണം ഉടമസ്ഥന് തിരിച്ച് നൽകുകയായിരുന്നു.