mullakkara-ratnakaran
MULLAKKARA RATNAKARAN

കൊല്ലം: സി.പി.ഐ താത്‌കാലിക ജില്ലാ സെക്രട്ടറിയായി മുല്ലക്കര രത്നാകരൻ എം.എൽ.എയെ നിയോഗിച്ച സംസ്ഥാന കൗൺസിൽ തീരുമാനം അംഗീകരിക്കാൻ ചേ‌ന്ന ജില്ലാ എക്‌സിക്യുട്ടീവിൽ രൂക്ഷമായ പ്രതിഷേധവും വാദപ്രതിവാദവു

എം.എൻ സ്മാരകത്തിൽ സംസ്ഥാന അസി. സെക്രട്ടറിമാരായ കെ. പ്രകാശ് ബാബു, സത്യൻ മൊകേരി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ആദ്യം ചേർന്ന ജില്ലാ എക്സിക്യുട്ടീവിലാണ് പ്രക്ഷുബ്‌ധരംഗങ്ങൾ അരങ്ങേറിയത്. സംസ്ഥാന കൗൺസിലിൽ മുല്ലക്കരയെ തൃശൂർ ജില്ലാ സെക്രട്ടറിയാക്കുന്നതിനെ എതിർന്ന മന്ത്രി കെ. രാജുവും പങ്കെടുത്തിരുന്നു. തർക്കങ്ങൾക്കും വാഗ്വാദങ്ങൾക്കുമൊടുവിലാണ് മുല്ലക്കരയുടെ നിയമനം അംഗീകരിക്കപ്പെട്ടത്. തുടർന്നു ചേ‌ർന്ന കൗൺസിൽ കാര്യമായ ചർച്ച കൂടാതെ എക്സിക്യുട്ടീവ് തീരുമാനം അംഗീകരിക്കുകയും ചെയ്തു.

ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് എൻ. അനിരുദ്ധനെ മാറ്റിയ സംസ്ഥാന നേതൃ തീരുമാനത്തെ എക്‌സിക്യുട്ടീവ് യോഗത്തിൽ കെ.എസ്. ഇന്ദുശേഖരൻ നായരുടെ നേതൃത്വത്തിൽ ഒരു വിഭാഗം അനുകൂലിച്ചപ്പോൾ. അനിരുദ്ധനെ മാ​റ്റേണ്ട ഒരു സാഹചര്യവും ഇല്ലെന്നായിരുന്നു ഭൂരിപക്ഷം പേരുടെയും നിലപാട്.
പാർട്ടി സംവിധാനം സുഗമമായി പ്രവർത്തിച്ചിരുന്ന ജില്ലയിൽ പ്രശ്നങ്ങളുണ്ടാക്കിയത് സംസ്ഥാന നേതൃത്വമാണെന്നും ഇവർ ആരോപിച്ചു. പൊതുവികാരം മാനിക്കുമെന്ന് കഴിഞ്ഞ ജില്ലാ കൗൺസിൽ യോഗത്തിൽ വ്യക്തമാക്കിയ സംസ്ഥാന നേതൃത്വം എൻ. അനിരുദ്ധനിൽ നിന്ന് പിന്നീട് രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നു.

മുല്ലക്കര രത്‌നാകരൻ നിഷ്പക്ഷനായി പ്രവർത്തിച്ചാൽ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് ചില അംഗങ്ങൾ പറഞ്ഞു. നേരത്തേ ആരോപണങ്ങൾക്കു വിധേയനായ മുല്ലക്കരയുടെ പ്രൈവ​റ്റ് സെക്രട്ടറിയെ മാ​റ്റണമെന്ന ആവശ്യവും ഉയർന്നു. താൽക്കാലികമായാണ് സ്ഥാനം ഏ​റ്റെടുക്കുന്നതെന്നും,​ എത്രയും വേഗം ഈ ചുമതലയിൽ നിന്ന് മാ​റ്റിത്തരാൻ സഹകരിക്കണമെന്നും മുല്ലക്കര യോഗത്തിൽ പറഞ്ഞത് പക്ഷഭേദമില്ലാതെ ചിരി പടർത്തി. ജില്ലാ അസിസ്​റ്റന്റ് സെക്രട്ടറിമാരുടെ തിരഞ്ഞെടുപ്പ് കൂടിയാലോചനകൾക്കു ശേഷം നടത്താൻ മാ​റ്റിവച്ചു.സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ കെ.ആർ ചന്ദ്രമോഹനൻ, ജെ.ചിഞ്ചു റാണി എന്നിവരും പങ്കെടുത്തു.