paravur
കൊച്ചാലുംമൂട് വായനശാലയുടെ പുതിയ മന്ദിരം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്‌ഘാടനം ചെയ്യുന്നു. ജി.എസ്. ജയലാൽ എം.എൽ.എ, നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ് എന്നിവർ സമീപം

പരവൂർ: നഗരസഭ നിർമ്മിച്ച് നൽകിയ കൂനയിൽ കൊച്ചാലുംമൂട് വായനശാലയുടെ പുതിയ മന്ദിരം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്‌ഘാടനം ചെയ്തു. ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ് വിദ്യാഭ്യാസ അവാർഡ് ദാനം നിർവഹിച്ചു. ജയലാൽ ഉണ്ണിത്താൻ സ്വാഗതവും ആർ.എസ്. ദീപു നന്ദിയും പറഞ്ഞു.