ob-vijayanpillai-55

കുളത്തൂപ്പുഴ: സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം ശസ്താകോട്ട റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ മാനായി ജോലി ചെയ്തുവന്ന കുളത്തൂപ്പുഴ ആറ്റിനുകിഴക്കേകര ഇടക്കുന്നിൽ പുത്തൻവീട്ടിൽ (ഉഷസ്) വിജയൻപിള്ളയെ (55) റെയിൽവേ ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തി. രണ്ടുദിവസംമുമ്പാണ് ഇദ്ദേഹം വീട്ടിൽ വന്ന് മടങ്ങിയത്. ക്വാർട്ടേഴ്സിന്റെ അടുക്കള ഭാഗത്ത് വീണ്കിടക്കുന്ന നിലയിൽ ഇന്നലെ രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. ഭാര്യ: ഉഷ വിജയൻ. മക്കൾ: ആര്യ വിജയൻ, കാവ്യ വിജയൻ. മരുമകൻ: രഞ്ജിത്ത്.