പൂതക്കുളം: ഊന്നിൻമൂട് കളീലി വീട്ടിൽ (എസ്.എസ് മന്ദിരം) പരേതനായ കളീലി സദാശിവൻപിള്ളയുടെ ഭാര്യ സുശീലഅമ്മ (64, മഹിളാ പ്രതാൻ ഏജന്റ്, അയിരൂർ പോസ്റ്റാഫീസ്, വർക്കല) സ്കൂട്ടർ അപകടത്തിൽ മരിച്ചു. ശനിയാഴാച രാവിലെ 11.25ന് ശാരാദമുക്കിൽ ആയിരുന്നു അപകടം. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ 11 മണിയോടെ മരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് 1.30ന് ഊന്നിൻമൂട്ടിലെ കളീലി വീട്ടുവളപ്പിൽ. മക്കൾ: രാജി, രാജേഷ്. മരുമക്കൾ: സുനിൽകുമാർ, രമ്യ.