paravur
കെ.എസ്.എസ്.പി.യു പരവൂർ ഈസ്റ്റ് - വെസ്റ്റ് യൂണിറ്റുകളുടെ സംയുക്ത വാർഷിക സമ്മേളനം യൂണിയൻ ജില്ലാ പ്രസിഡന്റ് പി. ചന്ദ്രശേഖരപിള്ള ഉദ്‌ഘാടനം ചെയ്യുന്നു

പരവൂർ: കൃത്യമായ ട്രാഫിക് സംവിധാനത്തിന്റെ അപര്യാപ്തത മൂലം നിരവധി അപകടങ്ങളും നിത്യസംഭവമായിക്കൊണ്ടിരിക്കുന്ന പരവൂർ ടൗണിലെ ട്രാഫിക് ശാസ്ത്രീയമായി അവലോകനം ചെയ്ത് പരിഷ്കരിക്കണമെന്ന് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയന്റെ പരവൂർ ഈസ്റ്റ്-വെസ്റ്റ് യൂണിറ്റുകളുടെ സംയുക്ത വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പരവൂർ റീജിയണൽ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് പി. ചന്ദ്രശേഖരപിള്ള ഉദ്‌ഘാടനം ചെയ്തു. വെസ്റ്റ് യൂണിറ്റ് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന വനിതാ സമ്മേളനം ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് എൽ. ഷൈലജ ഉദ്‌ഘാടനം ചെയ്തു. സി. കനകമ്മ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം കെ. രാജൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കെ. ശശിധരൻ, സി. സുന്ദരരാജ്, കെ. സോമശേഖരപിള്ള, കെ. ജയലാൽ, എ. ശശിധരൻ, എൻ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.

സമ്മേളനത്തിൽ ഈസ്റ്റ് യൂണിറ്റ് ഭാരവാഹികളായി കെ. സോമശേഖരപിള്ള (പ്രസിഡന്റ് ), ജി. ജയപ്രസാദ് (സെക്രട്ടറി ), പി. സോമൻപിള്ള (ട്രഷറർ) എന്നിവരെയും വെസ്റ്റ് യൂണിറ്റ് ഭാരവാഹികളായി കെ. ഗോപാലകൃഷ്ണൻ (പ്രസിഡന്റ് ), എ. ശശിധരൻ (സെക്രട്ടറി ), എൻ. പുരുഷോത്തമൻ (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.