photo
കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോഗ്രാഫേഴ്സ് യൂണിയൻ (സി.ഐ.ടി.യു) കരുനാഗപ്പള്ളി ഏരിയാ സമ്മേളനം കാപെക്സ് ചെയർമാൻ പി.ആർ.വസന്തൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോഗ്രാഫേഴ്സ് യൂണിയൻ (സി.ഐ.ടി.യു) കരുനാഗപ്പള്ളി ഏരിയാ സമ്മേളനം വൈ.എം.സി.എ ഹാളിൽ കാപ്പെക്സ് ചെയർമാൻ പി. ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി പ്രസിഡന്റ് രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സുനീർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഏരിയാ കമ്മിറ്റി സെക്രട്ടറി കബീർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ മുനീർ വരവ് ചെലവ് കണക്കും ജില്ലാ സെക്രട്ടറി ക്രിസ്റ്റഫർ വാടി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഐഡി കാർഡുകളുടെ വിതരണം സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എ. അനിരുദ്ധൻ നിർവഹിച്ചു. വി. ദിവാകരൻ, ടി .എസ്. ബിനോയ്, അനിൽ കരിക്കോട്, രാജേന്ദ്രൻ, എം. വിജയകുമാർ, ലാലി തൊടിയൂർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഡി. രാജേന്ദ്രൻ (പ്രസിഡന്റ്),​ എ. കബീർ (സെക്രട്ടറി),​ ആർ. മുനീർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.