dog-hotel

ഹോട്ടലിൽ റൂം ബുക്കുചെയ്താൽ പട്ടിക്കൂട്ടിൽ താമസിക്കാം. അമേരിക്കയിലെ ഇദാഹോ പ്രവിശ്യയിലെ കോട്ടൺ വുഡ് എന്ന സ്ഥലത്തെ ഡോഗ് ബാർക്ക് പാർക്ക് ഇൻ എന്ന ഈ ഹോട്ടലിലാണ് ഇൗ അപൂർവ അവസരം ലഭിക്കുന്നത്.. ഡെനീസ് സള്ളിവൻ, ഫ്രാങ്ക് കോൺക്ളീൻ ദമ്പതികളാണ് ഹോട്ടലിന്റെ ഉടമസ്ഥർ. രണ്ട് പേരും കടുത്ത നായ സ്നേഹികളും കലാകാരന്മാരും. അതിനാൽ ഹോട്ടലിന്റെ തീമായി നായയെത്തന്നെ തിരഞ്ഞെടുത്തു.

ഒരു ബീഗിൾ നായയുടെ രൂപത്തിലാണ് ഈ ഹോട്ടൽ നിർമ്മിച്ചിരിക്കുന്നത്. ഒരു രാത്രി ഇവിടെ തങ്ങണമെങ്കിൽ രൂപ ആറായിരം മുടക്കണം. സ്വീറ്റ് വില്ലി,​ ടോബി തുടങ്ങി നിരവധി ബ്രാൻഡ് പട്ടിക്കുട്ടികളുടെ രൂപത്തിലാണ് ഓരോ വില്ലയും രൂപകൽപ്പന ചെയ്തിരിക്കുന്നത്.ഇൗ വില്ലകളിൽ കഴിയുന്നത് പറഞ്ഞറിയിക്കാനാവാത്ത അനുഭവമാണെന്നാണ് കസ്റ്റമേഴ്സ് പറയുന്നത്. ഇൗ ഹോട്ടലിൽ താമസിക്കാൻ ആൾക്കാർ ഇടിയോടിടിയാണ്.