ഓച്ചിറ: രാഷ്ട്രീയ രക്തസാക്ഷികൾ സി.പി.എമ്മിനെ വേട്ടയാടുന്നത് കാലഘട്ടത്തിന്റെ പകവീട്ടലാണെന്നും സി.പി.എം നേതാക്കളും ഗുണ്ടകളും കൊന്നുതള്ളിയ നിരപരാധികളുടെ കുടുംബാംഗങ്ങൾക്ക് നീതി കിട്ടുമെന്ന പ്രതീക്ഷ കൈവന്നിട്ടുണ്ടെന്നും യൂത്ത് കോൺഗ്രസ് നേതാവ് ഹാരിസ് ബാബു ചാലിയാർ പറഞ്ഞു. യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ഷിബു എസ്. തൊടിയൂർ നയിക്കുന്ന യുവജന പദയാത്രയുടെ കുലശേഖരപുരത്ത് നടന്ന സമാപന സമ്മേളനവും ശുഹൈബ് അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇർഷാദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. പദയാത്രയുടെ മണ്ഡലം തല ഉദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി കെ. രാജശേഖരൻ നിർവഹിച്ചു. സി.ആർ. മഹേഷ്, നീലികുളം സദാനന്ദൻ, രതീഷ് പട്ടശ്ശേരി, സി.ഒ. കണ്ണൻ, കെ.എസ്. പുരം സുധീർ, അശോകൻ കുറുങ്ങപ്പള്ളി, കെ.എം. നൗഷാദ്, ജയകുമാർ, നാസിം അഖിൽ, താഹിർ, നിയാസ് ഇബ്രാഹിം, വിപിൻ രാജ്, ബിലാൽ കരുകുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.