krishi

ഓയൂർ: മൂന്ന് ദിവസമായി വീശിയടിച്ച ശക്തമായ കാ​റ്റിൽ പൂയപ്പളളിയിലും ഓടനാവട്ടത്തും വ്യാപക കൃഷിനാശം. ഓടനാവട്ടം, പരുത്തിയറ,വെളിയം,പൂയപ്പളളി, മരുതമൺപള്ളി തുടങ്ങിയ പ്രദേശങ്ങളിലെ നിലങ്ങളിൽ കൃഷി ചെയ്തിരുന്ന കുലച്ചതും കുലയ്ക്കാൻ പാകമായതുമായ നൂറുകണക്കിന് വാഴകളും പാകമായ മരച്ചീനി, പച്ചക്കറി എന്നിവയാണ് നശിച്ചത്.