പുനലൂർ: മലയോര മേഖലയായ ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളിൽ കാറ്റ് ശക്തമായതോടെ വൈദ്യുതി ബന്ധം താറുമാറാകുന്നു. പാതയോരങ്ങളിലെ മര ശിഖരങ്ങൾ ഒടിഞ്ഞ് ഇലട്രിക് ലൈനുകളിൽ വീഴുകയാണ്. തെന്മല 13കണ്ണറ, ഒറ്റക്കൽ ലുക്കൗട്ട്, ഉറുകുന്ന് തുടങ്ങിയ നിരവധി പ്രദേശങ്ങളിലാണ് ഇത്തരത്തിൽ വൈദ്യുതി ബന്ധം തകരാറിലായത്. കാറ്റ് ശക്തമായതോടെ തെന്മല 13കണ്ണറ പാലത്തിന് സമീപത്തുകൂടി കടന്ന് പോകുന്ന 11കെ.വി.വൈദ്യുതി ലൈനിൽ മരശിഖരം തട്ടി തീ പിടിത്തമുണ്ടായി. ഇന്നലെ രാവിലെ 10മണിയോടെയായിരുന്നു സംഭവം. പ്ലാന്റേഷനിലെ തേക്ക് മരത്തിന്റെ ശിഖരം തട്ടിയാണ് തീപിടിച്ചത്. ഫയർഫോഴ്സ് ശിഖരം മുറിച്ച് നീക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ തേക്ക് മരം ചുവട്ടിൽ വച്ച് മുറിച്ച് മാറ്റേണ്ടിവന്നു. പുനലൂർ ഫയർ സ്റ്റേഷനിലെ ഗിരീഷ് കുമാർ, ജയകുമാർ, നിതിൻ, അഗസ്റ്റ്യൻ, ജൂബിൻ, രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മരം മുറിച്ച് നീക്കിയത്.
രണ്ടു ദിവസമായി ചുരം വഴിയെത്തുന്ന കാറ്റിൽ വ്യാപകമായ കൃഷി നാശം സംഭവിച്ചിട്ടുണ്ട്.