onv
ഒ.എൻ.വി.യുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സി.പി.ഐ ചവറ മണ്ഡലം കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ നമ്പ്യാടിക്കൽ തറവാട്ടിൽ നടന്ന അനുസ്മരണവും പുഷ്പാർച്ചനയും

കൊല്ലം: തന്റെ ജീവിതം തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും അതിന്റെ ആശയങ്ങൾക്കും വേണ്ടി മാ​റ്റിവച്ച കവിയാണ് ഒ.എൻ.വിയെന്ന് ആർ.രാമചന്ദ്രൻ എം.എൽ.എ അഭിപ്രായപ്പെട്ടു. മഹാകവി ഒ.എൻ.വി.യുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സി.പി.ഐ ചവറ മണ്ഡലം കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ ഒ.എൻ.വി.യുടെ നമ്പ്യാടിക്കൽ തറവാട്ടിൽ നടന്ന സമ്മേളനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതേതരത്വത്തിനും നവോത്ഥാനത്തിനും പരിവർത്തനത്തിനും കേരളം പേര് കൊണ്ടതിനുപിന്നിൽ ഒ.എൻ.വി.യുടെ കയ്യൊപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചവറ ബസ് സ്​റ്റാൻഡിൽ നിന്നാരംഭിച്ച അനുസ്മരണ റാലി നമ്പ്യാടിക്കലെ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഐ. ഷിഹാബ്, മണ്ഡലം സെക്രട്ടറി പി.ബി. രാജു, അസി. സെക്രട്ടറി അനിൽ പുത്തേഴം, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി പിള്ള, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ബി. ശിവൻ, സി.പി.ഐ മണ്ഡലം സെക്രട്ടേറിയ​റ്റ് അംഗങ്ങളായ ​ടി.എ. തങ്ങൾ, വി. ജ്യോതിഷ്‌കുമാർ, ഷാജി എസ്. പള്ളിപ്പാടൻ, എൽ. സുരേഷ് എന്നിവർ സംസാരിച്ചു.