കരുനാഗപ്പള്ളി: പൂജിതപീഠം സമർപ്പണ ആഘോഷത്തിന്റെയും അർദ്ധവാർഷിക കുംഭമേളയുടേയും ഭാഗമായി ശാന്തിഗിരി ആശ്രമം കരുനാഗപ്പള്ളി ഏരിയാ സമ്മേളനം വൈ.എം.സി.എ ഹാളിൽ ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാമി ജയപ്രിയൻ ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിച്ചു. ശാന്തിഗിരി അഡ്വൈസറി കമ്മിറ്റി ജനറൽ കൺവീനർ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. സി. വേണുഗോപാൽ, പി.ജി. മോഹൻ, ടി.എൻ. സുധ, ആർ. രാജൻ, എസ്. സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.