al
എഴുപത്തിഅഞ്ചാം വാർഷികം ആഘോഷിക്കുന്ന എസ്.എൻ.ഡി.പി യോഗം 851-ാം നമ്പർ പൂവറ്റൂർ പടിഞ്ഞാറ് മാവടി ശാഖയിലെ ഓഫീസ് മന്ദിരവും 25-ാം പ്രതിഷ്ഠാ വാർഷികദിനം ആഘോഷിക്കുന്ന ഗുരുമന്ദിരവും

പുത്തൂർ: എസ്.എൻ.ഡി.പി യോഗം 851-ാം നമ്പർ പൂവറ്റൂർ പടിഞ്ഞാറ് മാവടി ശാഖ പ്രവർത്തന മികവിന്റെ 75-ാം വർഷത്തിലേക്ക്. ഇന്ന് വൈകിട്ട് 4ന് ഗുരുമന്ദിരത്തിൽ നിന്നാരംഭിക്കുന്ന ജൂബിലി വിളംബര ജാഥ പാത്തല, മാരൂർ ജംംഗ്ഷൻ, കാഞ്ഞിരംവിള, ആറ്റുവാശേരി, മാവടി പൂവറ്റൂർ വഴി തിരികെ എത്തിച്ചേരും. 6ന് നടക്കുന്ന ജൂബിലി ആഘോഷ സമ്മേളനം അടൂർ പ്രകാശ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ അദ്ധ്യക്ഷത വഹിക്കും. കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ ചികിത്സാ സഹായം വിതരണം ചെയ്യും. ശിവഗിരി മഠത്തിലെ സ്വാമി വിശാലാനന്ദ മുഖ്യ പ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി ജി.വിശ്വംഭരൻ, പി.കെ.സോമരാജൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ജെ.ലീലാവതി അമ്മ, വിനോദ് കുമാർ, പൂവറ്റൂർ സുരേന്ദ്രൻ, യൂത്ത്മൂവ്മെന്റ് ജില്ലാ ചെയർമാൻ പി.അരുൾ, പൂവറ്റൂർ ശാഖാ സെക്രട്ടറി ആർ.ഉദയൻ, പി.ഷാജി എന്നിവർ സംസാരിക്കും. രാത്രി 8ന് നൃത്തനൃത്യങ്ങൾ.

ശാഖയിലെ ശ്രീനാരായണ ഗുരുദേവ മന്ദിരത്തിന്റെ 25-ാം വാർഷികാഘോഷം നാളെ നടക്കും. ഇതിന്റെ ഭാഗമായി വൈകിട്ട് 6ന് നടക്കുന്ന സമ്മേളവും പ്രതിഭാ സംഗമവും. പി. ഐഷാപോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ്

അഡ്വ.ഡി.എസ്. സോനു അദ്ധ്യക്ഷത വഹിക്കും.

മുല്ലക്കര രത്നാകരൻ എം.എൽ.എ പ്രതിഭകളെ ആദരിക്കും. പിരപ്പൻകോട് മുരളി, കവി ഗിരീഷ് പുലിയൂർ, അജയപുരം അജികുമാർ, ആർ. കിരൺബോധി, പി.കെ. സതീശൻ, ടി. ബിനു എന്നിവർ സംസാരിക്കും. വിവിധ മേഖലകളിൽ പ്രതിഭതെളിയിച്ച എസ്. അനീഷ്‌കുമാർ, മീര എസ്. മോഹൻ, എസ്. അഞ്ജന, വിസ്മയ് വിനോജ് എന്നിവരെ ചടങ്ങിൽ അനുമോദിക്കും. രാത്രി 9ന് നാടകം'കുരുത്തി'.